മാമ്പഴം

അങ്കണ തൈമാവിൽ‌നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ
നാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ
അമ്മതൻ മണിക്കുട്ടൻ പൂത്തിരികത്തിച്ചപോൽ
അമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ
ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികൾ വിരിഞ്ഞ‌-
പൂവൊടിച്ചു കളഞ്ഞില്ലെ കുസൃതിക്കുരുന്നേ നീ
മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൺ
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ
പൈതലിൻ ഭാവം മാറി വദനാംബുജം വാടീ
കൈതവം കാണാ‍ക്കണ്ണു കണ്ണുനീർത്തടാകമായ്
മാങ്കനി പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻ
മാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ
വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ
തുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതക-
ക്കിങ്ങിണി സൗഗന്ധികം സ്വർണ്ണമായ് തീരും മുൻപേ
മാങ്കനി വീഴാൻ കാത്തു നിൽക്കാതെ മാതാവിന്റെ
പൂങ്കുയിൽ കൂടും വിട്ടു പരലോകത്തെ പൂകി
വാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്
ക്രീഡാരസ ലീലനായവൻ വാഴ്‌കെ
അയൽ‌പക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-
ടവർതൻ മാവിൻ‌ചോട്ടിൽ കളിവീടുണ്ടാക്കുന്നു
പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരികെന്നു
പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു
വാസന്തമഹോത്സവമാണവർക്കെന്നാൽ
അവൾക്കാ ഹന്ത! കണ്ണിരിനാൽ അന്ധമാം വർഷക്കാലം
പൂരതോനിസ്തബ്ദയായ് തെല്ലിട നിന്നിട്ടു തൻ
ദുരിത ഫലം പോലുള്ളപ്പഴമെടുത്തവൾ
തന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്ത
മണ്ണിൽ താൻ നിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാൾ
ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി
വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ
പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലെ
വരിക കണ്ണാൽ കാണാ‍ൻ വയ്യത്തൊരെൻ കണ്ണനേ
സരസാ നുകർന്നാലും തായ തൻ നൈവേദ്യം നീ
ഒരു തൈകുളിർക്കാറ്റായരികത്തണഞ്ഞപ്പോൾ
അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു

read more →

ഓമനത്തിങ്കള്‍ക്കിടാവ്

ഓമനത്തിങ്കള്‍ക്കിടാവോ – നല്ല
കോമളത്താമരപ്പൂവോ
പൂവില്‍ നിറഞ്ഞ മധുവോ – പരി-
പൂര്‍‍ണ്ണേന്ദു തന്റെ നിലാവോ
പുത്തന്‍ പവിഴക്കൊടിയോ – ചെറു-
തത്തകള്‍ കൊഞ്ചും മൊഴിയോ
ചാഞ്ചാടിയാടും മയിലോ – മൃദു-
പഞ്ചമം പാടും കുയിലോ
തുള്ളുമിളമാന്‍ കിടാവോ – ശോഭ
കൊള്ളുന്നൊരന്നക്കൊടിയോ
ഈശ്വരന്‍ തന്ന നിധിയോ – പര-
മേശ്വരിയേന്തും കിളിയോ
പാരിജാതത്തിന്‍ തളിരോ – എന്റെ
ഭാഗ്യദ്രുമത്തിന്‍ ഫലമോ
വാത്സല്യരത്നത്തെ വയ്പാന്‍ – മമ
വാച്ചൊരു കാഞ്ചനച്ചെപ്പോ
ദൃഷ്ടിയ്ക്കു വച്ചോരമൃതോ – കൂരി-
രുട്ടത്തു വെച്ച വിളക്കോ
കീര്‍ത്തിലതയ്ക്കുള്ള വിത്തോ – എന്നും
കേടുവരാതുള്ള മുത്തോ
ആര്‍ത്തിതിമിരം കളവാന്‍ – ഉള്ള
മാര്‍ത്താണ്ഡദേവപ്രഭയോ
സൂക്തിയില്‍ കണ്ട പൊരുളോ – അതി-
സൂക്ഷ്മമാം വീണാരവമോ
വമ്പിച്ച സന്തോഷവല്ലി – തന്റെ
കൊമ്പതില്‍ പൂത്ത പൂവല്ലി
പിച്ചകത്തിന്‍ മലര്‍ച്ചെണ്ടോ – നാവി-
ന്നിച്ഛ നല്‍കും നല്‍ക്കല്‍ക്കണ്ടോ
കസ്തൂരി തന്റെ മണമോ – നല്ല
സത്തുക്കള്‍ക്കുള്ള ഗുണമോ
പൂമണമേറ്റൊരു കാറ്റോ – ഏറ്റം
പൊന്നില്‍ക്കലര്‍ന്നോരു മാറ്റോ
കാച്ചിക്കുറുക്കിയ പാലോ – നല്ല
ഗന്ധമെഴും പനിനീരോ
നന്മ വിളയും നിലമോ – ബഹു-
ധര്‍മ്മങ്ങള്‍ വാഴും ഗൃഹമോ
ദാഹം കളയും ജലമോ – മാര്‍ഗ്ഗ-
ഖേദം കളയും തണലോ
വാടാത്ത മല്ലികപ്പൂവോ – ഞാനും
തേടിവെച്ചുള്ള ധനമോ
കണ്ണിന്നു നല്ല കണിയോ – മമ
കൈവന്ന ചിന്താമണിയോ
ലാവണ്യപുണ്യനദിയോ – ഉണ്ണി-
ക്കാര്‍വര്‍ണ്ണന്‍ തന്റെ കണിയോ
ലക്ഷ്മീഭഗവതി തന്റെ – തിരു-
നെറ്റിമേലിട്ട കുറിയോ
എന്നൂണ്ണിക്കൃഷ്ണന്‍ ജനിച്ചോ – പാരി-
ലിങ്ങനെ വേഷം ധരിച്ചോ
പദ്മനാഭന്‍ തന്‍ കൃപയോ – ഇനി
ഭാഗ്യം വരുന്ന വഴിയോ


read more →

അശ്വമേധം

ആരൊരാളെൻ കുതിരയെ കെട്ടുവാൻ
ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ?
ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ‌‌-
മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ!

വിശ്വസംസ്കാരവേദിയിൽ പുത്തനാ-
മശ്വമേധം നടത്തുകയാണു ഞാൻ!
നിങ്ങൾ കണ്ടോ ശിരസ്സുയർത്തിപ്പയു-
മെൻ കുതിരയെ, ചെമ്പൻ കുതിരയെ?

എന്തൊരുന്മേഷമാണതിൻ കൺകളിൽ
എന്തൊരുത്സാഹമാണതിൻ കാൽകളിൽ!
കോടികോടി പുരുഷാന്തരങ്ങളിൽ- ക്കൂടി
നേടിയതാണതിൻ ശക്തികൾ.

വെട്ടി വെട്ടി പ്രക്രുതിയെ മല്ലിട്ടു-
വെറ്റി നേടിയതാണതിൻ സിദ്ധികൾ!
മന്ത്രമായൂരപിഞ്ചികാചാലന-
തന്ത്രമല്ലതിൻ സംസ്കാരമണ്ഡലം!

കോടികോടി ശതാബ്ദങ്ങൾ മുമ്പൊരു
കാടിനുള്ളിൽ വച്ചെൻ പ്രപിതാമഹർ
കണ്ടതാണീക്കുതിരയെ;ക്കാട്ടുപുൽ-
ത്തണ്ടുനൽകി വളർത്തി മുത്തശ്ശിമാർ;

കാട്ടുചൊലകൾ പാടിയപാട്ടുക-
ളേറ്റുപാടിപ്പഠിച്ച മുത്തശ്ശിമാർ;
ഇന്നലത്തെ ചരിത്രം മയങ്ങുന്ന
 മണ്ണിലൂടെ കുതിച്ചുപാഞ്ഞീടവെ

എത്രയെത്ര ശവകുടീരങ്ങളിൽ
ന്രുത്തമാടിയതാണാക്കുളമ്പുകൾ!
ദ്രുപ്തരാഷ്ട്ര പ്രതാപങ്ങൾതൻ കോട്ട-
കൊത്തളങ്ങളെപ്പിന്നിടും യാത്രയിൽ,

എത്ര കൊറ്റക്കുടകൾ,യുഗങ്ങളിൽ
കുത്തിനിർത്തിയ മുത്തണിക്കൂണുകൾ,-
അക്കുളമ്പടിയേറ്ററ്റുവീണുപോയ്;
അത്രയേറെബ്ഭരണകൂടങ്ങളും!

കുഞ്ചിരോമങ്ങൾതുള്ളിച്ചുതുള്ളിച്ചു
സഞ്ചരിച്ചൊരിച്ചെമ്പങ്കുതിരയെ,
പണ്ടു ദൈവം കടിഞ്ഞാണുമായ് വന്നു
കൊണ്ടുപോയീ സവാരിക്കിറങ്ങുവാൻ.

 പിന്നെ രാജകീയോന്മത്തസേനകൾ
വന്നു നിന്നു പടപ്പാളയങ്ങളിൽ!
ആഗമതത്വവേദികൾ വന്നുപോൽ
യോഗദണ്ഡിതിലിതിനെത്തളയ്ക്കുവാൻ!

എന്റെ പൂർവികരശ്വഹ്രിദയജ്ഞ;
രെന്റെ പൂർവികർ വിശ്വവിജയികൾ,
അങ്കമാടിക്കുതിരയെ വീണ്ടെടു-
ത്തന്നണഞ്ഞു യുഗങ്ങൾതൻ ഗായകർ!

മണ്ണിൽനിന്നു പിറന്നവർ മണ്ണിനെ -
പ്പൊന്നണിയിച്ച സംസ്കാരശില്പികൾ!
നേടിയതാണവരോടു ഞാ,-
നെന്നിൽ നാടുണർന്നോരുനാളിക്കുതിരയെ!

ഈ യുഗത്തിന്റെ സാമൂഹ്യശക്തി
ഞാൻ മായുകില്ലെന്റെ ചൈതന്യവീചികൾ!
ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ
പച്ചമണ്ണിൻ മനുഷ്യത്മാണുഞാൻ!

ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ-
മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ
ആരൊരാളിക്കുതിരയെ കെട്ടുവാൻ
ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ
read more →

മോഹം


ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം
തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാ
നെല്ലി മരമൊന്നുലുത്തുവാന്‍ മോഹം
മരമോന്നുലുതുവാന്‍ മോഹം

അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്ത്‌ അതിലൊന്ന് തിന്നുവാന്‍ മോഹം
സുഖമെഴും കയ്പ്പും പുളിപ്പും മധുരവും
നുകരുവാനിപ്പോഴും മോഹം

തൊടിയിലെ കിണര്‍വെള്ളം കോരി
കുടിച്ചെന്ത് മധുരം എന്നോതുവാന്‍ മോഹം
എന്ത് മധുരമെന്നോതുവാന്‍ മോഹം

ഒരു വട്ടം കൂടി കൂടിയാ പുഴയുടെ തീരത്ത്
വെറുതെയിരിക്കുവാന്‍ മോഹം

വെറുതെയിരിന്നൊരു കുയിലിന്റെ 
പാട്ടു കേട്ടെതിര്‍പ്പാട്ടു പാടുവാന്‍ മോഹം 

അത് കേള്‍ക്കെ ഉച്ചത്തില്‍ കൂകും കുയിലിന്റെ 
ശ്രുതി പിന്തുടരുവാന്‍ മോഹം 
ഒടുവില്‍ പിണങ്ങി പറന്നു പോം പക്ഷിയോട് 
അരുതേ എന്നോതുവാന്‍ മോഹം 

വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും 
വെറുതെ മോഹിക്കുവാന്‍ മോഹം

read more →

Exclamations (വ്യാക്ഷേപകങ്ങള്‍ )

Malayalam writing Reading Meaning
മനോഹരം Beautiful
Hey
അയ്യോ Wow
എന്റീശ്വരാ Oh God
സബാഷ് Well done
തീര്‍ച്ചയായും Of course
ഓ പ്രിയേ Oh dear
ഈശ്വരന്‍ നിന്നെ രക്ഷിക്കട്ടെ May god bless you
പെട്ടന്നാകട്ടെ Hurry up
മിണ്ടാതിരിക്കു Quiet please
അനുമോദനങ്ങള്‍ Congragulations
ഉഗ്രന്‍ ആശയം Good idea
എന്തു ഭംഗി How sweet
എന്തൊരു നാണക്കേട് What a shame
അതിശയം Amazing
സൂക്ഷിക്കുക Beware
അങ്ങനെ ആണോ Is it

read more →

Small Sentences (ചെറിയ വാചകങ്ങള്‍ )

Malayalam writing Reading Meaning
നിന്‍റെ പേര് എന്താണ് Ninte peru enthanu What is your name
എന്‍റെ പേര് ജോര്‍ജ് ente peru george My name is George
നിന്‍റെ നാട് എവിടെ ആണ് ninte nadu evide anu Where is your native place
എന്‍റെ നാട് കോട്ടയം ആണ് ente nadu kottayam anu I am from kottayam
ഈ ബഹുമതിക്ക് നന്ദി ee bahumathikku nandhi Thanks for this honour
വന്നതിനു നന്ദി vannathinu nandhi Thanks for coming
വീണ്ടും വരണം veendum varanam Come again
താങ്കളുടെ ഇഷ്ടം thangalude ishtam As you wish
ശ്രദ്ധ എടുക്കു shradha edukku Take care
എനിക്ക് ഒരു ഗ്ലാസ്‌ വെള്ളം തരുമോ enikku oru glass vellam tharumo A glass of water,Please
ശരി shari Ok
നാളെ കാണാം nale kanam See you tomarow
വേറെ ഒന്നുമില്ല vere onnumilla Nothing else
വളരെ നാളായി കണ്ടിട്ട് valare nalayi kandittu Long time to see you
അത് ധാരാളമായി athu dharalamayi That's too much
മറ്റെന്തെങ്കിലും mattenthenkilum Any thing else
നല്ല കാര്യം nalla karyam Fine
അത് മതി athu mathi That's enough
ഇങ്ങോട്ട് നോക്കു ingottu nokku Look here
ഇവിടെ വരൂ ivide varu Come here
ദയവായി ശ്രദ്ധിക്കു dhayavayi shradhikku Please listen
താഴേക്ക്‌ പോകു thazhekku poku Go down
പതുക്കെ പോകു pathukke poku Go slow
മുകളിലേക്ക് പോകു mukalilekku poku Go up
തയ്യാറാകു thayyaraku Be ready
അതെടുക്കു athedukku Take it
പുറത്തു കാത്തുനില്‍ക്കു purathu kathu nilku Wait outside
സമയം എന്തായി samayam enthayi Time please
ശ്രദ്ധിക്കാതിരിക്കു shradhikkathirikku Never mind
എന്നെ സഹായിക്കു enne sahayikku Please help me
ദയവായി മനസ്സിലാക്കു dhayavayi manassilakku Please try to uderstand
ഔപചാരികത വേണ്ട oupacharikatha venda Please don't be formal
താങ്കളുടെ ഇഷ്ടം പോലെ thankalude ishtam pole As you like
ഒരിക്കലും മറക്കരുത് orikkalum marakkaruthu Don't forget
അല്പം നില്‍ക് alpam nilku Hold on
വിഷമിക്കരുത് vishamikkaruthu Don't worry

read more →

Relations (ബന്ധങ്ങള്‍ )

Malayalam writing Reading Meaning
അച്ഛന്‍ Achhan Father
അമ്മ Amma Mother
അപ്പൂപ്പന്‍,മുത്തച്ഛന്‍ Appoppan,Muthachan Grand father
അമൂമ്മ,മുത്തശ്ശി Ammumma,Muthashi Grand mother
സഹോദരന്‍,ആങ്ങള Sahodharan,Angala Brother
സഹോദരി,പെങ്ങള്‍ Sahodhari,Pengal Sister
ജേഷ്ഠന്‍,ചേട്ടന്‍ Jeshtan,chettan Elder Brother
അനുജന്‍ Anujan Younger Brother
ജേഷ്ടത്തി,ചേച്ചി Jeshtathi,chechi Elder sister
അനുജത്തി Anujathi Younger Sister
അമ്മാവന്‍ Ammavan Uncle
അമ്മായി Ammayi Anty
ഭര്‍ത്താവ് bharthavu Husband
ഭാര്യ bharya Wife
മകന്‍ makan Son
മകള്‍ makal Daughter
അമ്മായിയപ്പന്‍ ammayi appan Father in law
അമ്മായിയമ്മ ammayi amma Mother in law
മരുമകന്‍ marumakan Son in law
മരുമകള്‍ marumakal Daughter in law
അനതരവന്‍ anatharavan Nephew
സുഹൃത്ത് Suhurthu friend
അയല്‍ക്കാര്‍ ayalkkar neighbour

read more →

Greetings and Manners (അഭിവാദ്യങ്ങളും മര്യാദകളും)

In malayalam formal greeting is by saying 'നമസ്കാരം'( namaskaram ).According to the kerala culture we says  നമസ്കാരം by holding both hands together.
eg: നമസ്കാരം മുത്തച്ഛന്‍ (Read- Namaskaram Muthacha , Meaning- Good morning/Afternoon/Evening  Grand father)
      നമസ്കാരം സുഹൃത്തേ (Read- Namaskaram Suhurthe ,Meaning-Good morning/Afternoon/Evening  Friend)
Malyalam writing Reading Meaning
സുപ്രഭാതം Suprabhatham Good Morning
ശുഭ രാത്രി Subha rathri Good night
കണ്ടുമുട്ടിയതില്‍ വളരെ സന്തോഷം kandumuttiyathil valare santhosham Pleased to meet you
പിന്നെകാണം Pinnekanam See you later
താങ്കള്‍ക്ക് സുഖമാണോ Thankalkku sukhamano How are you
എനിക്ക് സുഖമാണ് Enikku sukhamanu I am fine
ദയവായി dhayavayi Please
നന്ദി nandhi Thanks
നന്നായി nannayi Good
ക്ഷമിക്കണം kshamikkanam Sorry
ഇത് എന്‍റെ സന്തോഷം ithu ente santhosham It's my pleasure
സാരമില്ല saramilla No mention
സ്വാഗതം swagatham welcome
താങ്കള്‍ക്ക് സ്വാഗതം thankalkku swagatham you are welcome

read more →

Conjunct Consonents and Others (കൂട്ടക്ഷരങ്ങളും മറ്റു അക്ഷരങ്ങളും)

1.Conjunct Consonents (കൂട്ടക്ഷരങ്ങള്‍ read as kootaksharangal)
Malyalam writing Expansion Reading
ക്ക ക +ക+അ kka
ച്ച ച+ച+അ chha
ന്ന ന+ന+അ+ nna
ത്ത ത+ത+അ+ ttha
പ്പ പ+പ+അ ppa
മ്മ മ+മ+അ+ mma
ട്ട ട+ട+അ tta
ണ്ണ ണ+ണ+അ nna
ങ്ങ ങ+ങ+അ nga
ഞ്ഞ ഞ+ഞ+അ nja
ക്ഷ ക്+ഷ+അ+ ksha
ല്ല ല+ല+അ lla
ണ്ട ന്+ട+അ nta
ന്ത ന്+ത+അ ntha
മ്പ മ്+ബ+അ mba
സ്സ സ+സ+അ ssa

2.ചില്ലക്ഷരങ്ങള്‍  read as Chillaksharangal

Malyalam writing Reading Example
ള്‍ il ഇതള്‍   read-  ithal  meaning-petal
ന്‍ in സൂര്യന്‍ read- sooryan meaning- Sun
ര്‍ ir അവര്‍ read-avar meaning-they
  ല്‍ il തണല്‍ thanal meaning-shade
ണ്‍ in കിരണ്‍ kiran  meaning-sun
i: വില്ല് villu meaning-bow  മൂന്ന് moonu-meaning three

Consonent Diacritics

വ്യ
vy
ശ്ര
sr
സ്വ
sv:

read more →

Vowels used with consonents

Let's see how vowels can be used with consonents.

Vowels  (സ്വരങ്ങള്‍ read as 'swarangal')

 ാ  ി  ീ  ു  ൂ  ൃ

Check out following examples

Consonent Vowel Result Reading
ka               
കാkaa
കിki
കീkii
കുku
കൂkuu
കൃkro
കെke
കേkee
കൈkai
കൊko
കോkoo
കൌkou
pa
പാpaa
പിpi
പീpii
പുpu
പൂpuu
പൃpro
പെpe
പേpee
പൈpai
പൊpo
പോpoo
പൌpou
Try this  for all other consonents.

read more →